കുറുപ്പംപടി: കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി പൂർവവിദ്യാർത്ഥി കൂട്ടായ്മയായ എം.ജി.എം എക്സ്റ്റുഡൻ സ്ഫോറം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ വിതരണോദ്ഘാടനം നിർവഹിച്ചു. ഇരുപത് സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്. സ്കൂൾ മാനേജർ ജിജു കോര അദ്ധ്യക്ഷത വഹിച്ചു. കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളി വികാരി റവ ഫാ : ജോർജ് നാരകത്തുകുടി, പി.ടി.എ പ്രസിഡന്റ് സജി പടയാട്ടിൽ,എക്സ് സ്റ്റുടൻസ് ഫോറം പ്രസിഡന്റ് എം.ജെ കുരിയാക്കോസ്, സണ്ണി, എം.കെ.നാരായണൻ നായർ , ട്രസ്റ്റി എൽദോ തരകൻ,യൂത്ത് അസോസിയേഷൻ പ്രസിഡന്റ് ബെറിൻ.വി.ബി,ബേസിൽ വർഗ്ഗീസ്, ഹെഡ്മിസ്ട്രസ് ടീന.എം.ജോസ് , പ്രിൻസിപ്പൽ ലൗലിൻ ഐസക്എന്നിവർ പങ്കെടുത്തു.