ആലുവ: ആലുവ മേഖലയിൽ നിരവധി കേന്ദ്രങ്ങളിൽ ചക്രസ്തംഭനസമരം നടത്തി. ആലുവ നഗരത്തിൽ റെയിൽവേ സ്റ്റേഷൻ, ബൈപ്പാസ്, തോട്ടക്കാട്ടുകര, പുളിഞ്ചാട് എന്നിവിടങ്ങളിൽ സമരം നടന്നു. ചൂർണിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദേശീയപാതയിൽ കമ്പനിപ്പടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ ജമാൽ അദ്ധ്യക്ഷത വഹിച്ചു. എടത്തല കോമ്പാറയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ മന്ത്രക്കൽ അദ്ധ്യക്ഷനായി.
നെടുമ്പാശേരി കരിയാട് നടന്ന സമരം ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റിഅംഗം ജീമോൻ കയ്യാല ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് കെ.ജെ. ഐസക്ക് അദ്ധ്യക്ഷനായിരുന്നു.