പിറവം: എടയ്ക്കാട്ടുവയൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആന്റിജൻ ടെസ്റ്റ് നടത്തി. രാവിലെ 10 ന് പേപ്പതി ടെമ്പിൾ ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ എം. ആശിഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാലി പീറ്റർ,മെമ്പർ ജസി. പീറ്റർ, ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ, ആശാവർക്കർമാർ എന്നിവർ നേതൃത്വം നൽകി.