anwar-sadath-mla
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു ആത്രേയ യോഗ വിദ്യാർത്ഥികളുടെ ജീവകാരുണ്യ പ്രവർത്തങ്ങൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു ആത്രേയ യോഗ വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി. 20 കുടുംബങ്ങൾക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നിറച്ചുകൊടുത്തു. 10 കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകി. വിദ്യാഭ്യാസ ആവശ്യത്തിനായി വിദ്യാർത്ഥിക്ക് സൗജന്യ വൈഫൈ കണക്ഷൻ ഒരുക്കി. തുടർന്ന് യോഗഅവതരണവുമുണ്ടായി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആത്രേയ ആലുവ മേഖല മേധാവി സ്വാമി ത്യാഗാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനായി. എടത്തല പഞ്ചായത്തംഗം സ്വപ്ന ഉണ്ണി, സിനിമാതാരം നായിഫ് നൗഷാദ് എന്നിവർ സംസാരിച്ചു.