കിഴക്കമ്പലം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. പട്ടിമറ്റത്ത് നടത്തിയ സമരം സി.പി.എം ലോക്കൽ സെക്രട്ടറി സി.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി. കുമാരൻ, പി.പി. ബേബി, വിഷ്ണു, എം.ജി. രാമചന്ദ്രൻ, രഞ്ജിത്ത് പി. അബ്ദുള്ള, കെ.കെ. സുബ്രഹ്മണ്യൻ, എസ്. തങ്കപ്പൻ, ഷാഹുൽഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി..