തൃപ്പൂണിത്തുറ: ചിത്രപ്പുഴ – മാമല റോഡിന്റെ നിർമ്മാണത്തിന് തടസമായി നിൽക്കുന്ന പ്രശ്‌നങ്ങൾ മന്ത്രിതലത്തിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് കത്തു നൽകി. പിറവം വാട്ടർ അതോറിറ്റി പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ്, കെ.എസ്.ടി.പി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലും പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം നിലവിൽ പൈപ്പ് ലൈൻ ഉള്ളതുകൊണ്ടു റോഡ് നിർമ്മാണത്തിന് അനുമതി നൽകുവാൻ വിസമ്മതിക്കുകയാണ്. കൊച്ചി തേനി എൻ.എച്ച് 85 ഭാരത് മാല പദ്ധതിയിലും കറുകുറ്റി – കുണ്ടന്നൂർ കൊച്ചി ബൈപ്പാസ് സാഗർമാല പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മിക്കുമ്പോൾ തൃപ്പൂണിത്തുറ ബൈപ്പാസിന്റെ അലൈൻമെന്റ് സംബന്ധിച്ച് തദ്ദേശവാസികൾക്ക് ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കുമെന്നും എം.എൽ.എ പറഞ്ഞു.