കൊച്ചി: ലക്ഷദ്വീപിൽ യോഗാ ദിനാചരണം നടത്തി. 'ബി വിത്ത് യോഗ, ബി വിത്ത് ഹോം' എന്ന കേന്ദ്രസർക്കാരിന്റെ ഈ വർഷത്തെ സന്ദേശത്തിന്റെ ഭാഗമായി 15 ദിവസത്തെ സോഷ്യൽ മീഡിയ ക്യാമ്പയിനും ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സംരക്ഷണത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ദ്വീപുകളിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലും ആയുഷ് ഡിസ്പെൻസറികളിലും യോഗ ദിനാചരണം നടത്തി. മെഡിക്കൽ ഡയറക്ടറേറ്റിൽ നടന്ന പരിപാടിയിൽ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.ശശിപാൽ ദാബാസ്, ഡോ.സി.ജി.മുഹമ്മദ് ജലീൽ, ഡോ.കെ.പി.ഹംസകോയ തുടങ്ങിയവർ പങ്കെടുത്തു.