ആലുവ: അന്താരാഷ്ട്ര യോഗാദിനം മുപ്പത്തടം എൻറെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ ഹോട്ടൽ ദ്വാരകയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സാഹിത്യകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്മാരായ എസ്. ആന്റണിയും കെ.ഡി. വാസന്തിയും എം.പി. ജോസഫും വിവിധ യോഗാസനങ്ങൾ അനുഷ്ഠാന രീതികൾ വിവരിച്ച് അവതരിപ്പിച്ചു. ശശിധരൻ കല്ലേരി, ബാബുരാജ് ഹരിശ്രീ, കെ.പി. ശിവൻ, സജിത് സാജു തുടങ്ങിയവർ പങ്കെടുത്തു.