കളമശേരി: ഫാക്ടിലെ സി.ഐ.എസ്.എഫ് ആയിരം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് ഫാക്ട് ഈസ്റ്റേൺ സ്കൂളിൽ തുടക്കം കുറിച്ചു. സീനിയർ കമൻഡാന്റ് അപരാജിത മൊഹ് പത്ര ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ കുട്ടികളുടെ പഠനാവശ്യത്തിനുള്ള 16 മൊബൈൽ ഫോണുകൾ സൂദ് കെമി ജനറൽ മാനേജർ സജി വി.മാത്യു നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ആലുവ എ.ഇ.ഒ ഷൈല പാറപ്പുറത്ത് നിർവഹിച്ചു. കൗൺസിലർ മാഹിൻ, ലെസ്ലി വർഗീസ്, സുന്ദരി ലക്ഷ്മണൻ, അമൃത ഗോമതി, രജനി എന്നിവർ സംസാരിച്ചു.