vadakkekara-scb-
വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച സൗജന്യ ഓൺലൈൻ ക്ളാസ് പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ എം.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: വടക്കേക്കര സർവീസ് സഹകരണബാങ്ക് സൗജന്യ ഓൺലൈൻ ക്ളാസ് ആരംഭിച്ചു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ എം.വി. ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ബി. സുഭാഷ്, ഷെറീന ബഷീർ, ഉഷ ജോഷി, സെക്രട്ടറി ടി.ജി. മിനി എന്നിവർ പങ്കെടുത്തു.