കൊച്ചി: ഇന്ധന വിലവർദ്ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ചക്രസ്തംഭന സമരത്തിൽ നഗരം കാൽമണിക്കൂറോളം നിശ്ചലമായി. 11 മുതൽ 11.15വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് സമരം നടന്നത്. വാഹനങ്ങൾ നിർത്തിയിട്ടതോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. വാഹനയാത്രക്കാർ സമരക്കാരോട് തട്ടിക്കയറിയതോടെ വാക്കേറ്റവുമുണ്ടായി.
കളമശേരിയിൽ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.കെ.കരിം, മധു പുറക്കാട്, കെ.ബി.വർഗീസ്, ഷെരീഫ് മരയ്ക്കാർ, മുജീബ് റഹ്മാൻ, വിജിൽ ജോൺ എന്നിവർ സംസാരിച്ചു.
ഇടപ്പള്ളിയിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. കരീം, സ്ലീബാ സാമുവൽ, ഷഫീക്ക്.എം.എം, റഫീഖ്.കെ.എം, എം.എം.ശിഹാബ്, നിഷാദ്.കെ.യു, ഹനീഫ, അഷ്‌കർ എന്നിവർ നേതൃത്വം നൽകി.
വളഞ്ഞമ്പലത്ത് സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. എ.എൽ. സക്കീർ ഹുസൈൻ, ഷൈജു കേളന്തറ, അരുൺകുമാർ.കെ.വി, ഷുഹൈബ് അസീസ്, എ.എം.ഷുക്കൂർ, എം. ബാലചന്ദ്രൻ, മുഹമ്മദ് സാലിഹ് എന്നിവർ സംബന്ധിച്ചു.
പാലാരിവത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എൻ. സന്തോഷ്, പി.എസ്. സതീഷ്, സുധീർ തമ്മനം, കെ.ജെ. സാജി, പി.ആർ. പ്രേമദാസ്, എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.
തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ സി.ഐ.ടി.യു ജില്ലാ ട്രഷറർ സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. എം.ഒ. വർഗീസ്, കെ. എ. സ്രാജീവ്, സണ്ണി തേക്കാനത്ത് എന്നിവർ സംസാരിച്ചു.
കാക്കനാട് എ.ഐ.ടി യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. എം. അലി കെ. മോഹനൻ, കെ.ആർ. ബാബു എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ജംഗ്ഷനുസമീപം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ടി. എൽദോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് ഉണ്ണി, അജിത് അരവിന്ദ്, എൻ. പി. ഷൺമുഖൻ, അലി എന്നിവർ സംസാരിച്ചു.
ഒാലിമുകൾ ജംഗ്ഷനിൽ എ. ഐ.ടി.യു.സി തൃക്കാക്കര മണ്ഡലംസെക്രട്ടറി എ.പി. ഷാജി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ്സി.സി.വിജു, അഡ്വ. കെ.ആർ ജയചന്ദ്രൻ, പി. എം. യൂസഫ് എന്നിവർ സംസാരിച്ചു.
മുളന്തുരുത്തിയിൽ സി. പി. എം ഏരിയാ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ആർ. മോഹനൻ, പി.ഡി. രമേശൻ, കെ.എ. ജോഷി, എം.കെ. ഉഷ എന്നിവർ സംസാരിച്ചു.