fg

മൂവാറ്റുപുഴ: വാണിജ്യപരമായി ആടുവളർത്തൽ യൂണിറ്റ് സ്‌കീമിന്റെ 20 യൂണിറ്റ് 2021-22 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നു. പദ്ധതി പ്രകാരം ഒരു യൂണിറ്റിൽ മലബാറി ഇനത്തിൽപ്പെട്ട 8,000 രൂപ മതിപ്പ് വിലയുള്ള 19 പെണ്ണാടുകളും 10,000 രൂപ മതിപ്പ് വിലയുള്ള ഒരു മുട്ടനാടും ഉൾപ്പെടുന്ന ആടുവളർത്തൽ യൂണിറ്റ് സ്ഥാപിക്കാൻ പരമാവധി ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കും. ഗുണഭോക്താക്കൾ, സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ 50 സെന്റ് ഭൂമിയെങ്കിലും ഉള്ളവരായിരിക്കണം. അപേക്ഷാഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിൽ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്, ആധാർ, റേഷൻ കാർഡ്, കരം അടച്ച രസീത്/പാട്ടക്കരാർ എന്നിവയുടെ പകർപ്പ് സഹിതം അടുത്ത മാസം 7ന് വൈകിട്ട് 3 ന് മുമ്പായി തദ്ദേശ മൃഗാശുപത്രിയിൽ സമർപ്പിക്കണം.