bjp
ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഐ.എം.എ പുരസ്കാരം ലഭിച്ച ഡോ.പി.ജി.ബാലഗോപാലിനെ ബി.ജെ.പി.കളമശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു

കളമശേരി: മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഐ.എം.എ പുരസ്കാരം ലഭിച്ച കൊച്ചിൻ റീജണൽ കാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ.പി. ജി. ബാലഗോപാലിനെ ബി.ജെ.പി കളമശേരി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാജി മൂത്തേടന്റെ നേതൃത്വത്തിൽ ആദരിച്ചു. കൗൺസിലറും ജനറൽ സെക്രട്ടറിയുമായ പ്രമോദ് തൃക്കാക്കര, മുനിസിപ്പൽ പ്രസിഡന്റ് പി.വി. വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.