മൂവാറ്റുപുഴ: പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴലനാടൻ എം.എൽ.എയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ സമരം നടത്തി. മാത്യു കുഴലനാടൻ എം.എൽ.എയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന സമരം മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി അനിത ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ബീന ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം റഷീദ സലീം, ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസുരാദേവി, ജില്ലാ എക്സിക്യൂട്ടീവ് അംഗം കല്പനാ ദത്ത്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി ആർ ശാലിനി, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി പി .പി. നിഷ, പ്രസിഡന്റ് ഷാലി ജെയിൻ, ട്രഷറർ രാജി ദിലീപ് എന്നിവർ പങ്കെടുത്തു.