പറവൂർ: തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. മുനിസിപ്പൽ കവലയിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, എം.ആർ. ശോഭനൻ, പി.കെ. ലെനിൻ, കെ.എ. വിദ്യാനന്ദൻ, പി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. പെരുമ്പടന്നയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വടക്കുംപുറത്ത് സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, മന്നത്ത് ഏരിയ പ്രസിഡന്റ് ടി.എസ്. രാജൻ, മുനമ്പം കവലയിൽ കെ.എം. അംബ്രോസ്, തുരുത്തിപ്പുറത്ത് കമല സദാനന്ദൻ, മൂത്തകുന്നത്ത് എം.കെ. കുഞ്ഞപ്പൻ, കരിമ്പാടത്ത് വി.എസ്. ബാബു, ഏഴിക്കരയിൽ എ.എ. പ്രതാപൻ എന്നിവർ ഉദ്ഘാടനം ചെയ്തു.