പിറവം: യോഗ ദിനത്തിൽ ബി.ജെ.പി. പിറവം നിയോജക മണ്ഡലം കാര്യാലയത്തിൽ യോഗദിനം ആചരിച്ചു. യോഗാചാര്യനും പ്രമുഖ പ്രാണിക് ഹീലിംഗ് തെറാപ്പിസ്റ്റുമായ ബി.പ്രേംകുമാർ യോഗമുറകൾക്ക് നേതൃത്വം നൽകി. നിയോജക മണ്ഡലം അദ്ധ്യക്ഷൻ പ്രഭാ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്.കൃഷ്ണകുമാർ, ആർ.എസ്. എസ്. താലൂക് പ്രചാർ പ്രമുഖ് എം.സി.വിൻസന്റ്, മുനിസിപ്പൽ സമിതി പ്രസിഡന്റ് വിനോദ് പി.സി. തുടങ്ങിയവർ പങ്കെടുത്തു.