വൈപ്പിൻ: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള ചക്രസ്തംഭന സമരം വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയിൽ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂൾ പരിസരത്ത് സി.ഐ.ടി.യു ഏരിയ ജോയിന്റ് സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. കെ.യു. ജീവൻമിത്ര, ഇ.വി. സുധീഷ്, കെ.ജെ. ആൽബി, പി.ആർ. രാധാകൃഷ്ണൻ, പി.വി. സിനിലാൽ, പി.പി. വിനോദ്, പി.എ. റിഫൈൻ, ടി.എസ്. ശ്രീകുമാർ, ശശി എന്നിവർ പങ്കെടുത്തു.