പറവൂർ: താലൂക്ക് ആശുപത്രിയിൽ കൊവിഷീൽഡ് ലഭ്യമാക്കാത്തതിൽ നഗരസഭ ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് ഫലംകണ്ടു. മാസങ്ങളായി കൊവാക്സിനാണ് ആശുപത്രിയിൽ നൽകിയിരുന്നത്. ഇന്നലെ മുതൽ കോവിഷീൽഡ് വാക്സിൻ ലഭിച്ചു. ഇന്നലെ ഓരോ വാർഡിലേക്കും പത്തുവീതം സെക്കൻഡ് ഡോസ് കൊവീഷീൽഡ് വാക്സിനെടുത്തു. വാർഡ് കൗൺസിലർമാർ മുഖേന ടോക്കൺ നൽകിയാണ് രണ്ടാംഡോസ് വാക്സിൻ നൽകുന്നത്. ആദ്യ ഡോസെടുത്ത തീയതിയുടെ അടിസ്ഥാനത്തിലാണ് മുൻഗണനാക്രമം നിശ്ചയിക്കുന്നത്. വരും ദിവസങ്ങളിലായി നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്തവർക്കടക്കം രണ്ടാം ഡോസിന് അർഹരായ മുഴുവൻ പേർക്കും വാക്സിൻ നൽകുമെന്ന് ചെയർപേഴ്സൻ വി.എ. പ്രഭാവതി പറഞ്ഞു.