yoga
യോഗാചര്യ ഉഷ രഘുവിനെ ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് വി സി ഷാബു പൊന്നാടയണിയിച്ചു ആദരിക്കുന്നു

മൂവാറ്റുപുഴ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതി കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ യു.പി സ്കൂളിൽ യോഗദിനം ആചരിച്ചു. പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷാ രഘു മുഖ്യപ്രഭാഷണം നടത്തി. ദീർഘനാളായി യോഗ അഭ്യസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന യോഗാചാര്യ ഉഷ രഘുവിനെ പ്രസിഡന്റ് വി സി ഷാബു പൊന്നാടഅണിയിച്ചാദരിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കുകുട്ടൻ, അരുൺ പി. മോഹൻ, സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു, മുതിർന്ന ബി.ജെ.പി അംഗം വാസുദേവൻ നമ്പൂതിരി, മണ്ഡലം സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ, ട്രഷറർ സുരേഷ് ബാലകൃഷ്ണൻ, ബി.ജെ.പി കല്ലൂർക്കാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു, വാർഡ് മെമ്പർ സുമിത സാബു, കെ.കെ. രഘു തുടങ്ങിയവർ പങ്കെടുത്തു.