strike

കൊച്ചി: സർക്കാർ നടത്തിയ മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 24ന് രാവിലെ 11ന് ജില്ലയിലെ 100 കേന്ദ്രങ്ങളിൽ യു.ഡിഎഫിന്റെ നേതൃത്വത്തിൽ പ്രതി​ഷേധ ധർണ സംഘടിപ്പിക്കും. മുന്നോടിയായി ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികൾ ചേരും.
ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും ജനങ്ങൾക്ക് വാക്‌സീൻ ലഭ്യമാക്കാൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കാത്തതിനെതിരെ ജില്ലാ യു.ഡി.എഫ് യോഗം പ്രമേയം പാസാക്കി. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ, യു.ഡി.എഫ് കൺവീനർ ഷിബു തെക്കുംപുറം, എം.എൽ.എമാരായ കെ.ബാബു, അൻവർ സാദത്ത്, കെ.പി ധനപാലൻ, എൻ. വേണുഗോപാൽ, വി.ജെ പൗലോസ്, എം. കെ നാസർ, ജോർജ് സ്റ്റീഫൻ, പി.രാജേഷ്, എം.ഒ ജോൺ തുടങ്ങിയവർ സംസാരിച്ചു.