പറവൂർ: ഓൺലൈൻ പഠനത്തിനായി പറവൂർ താലൂക്കിലെ ഏഴ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി മാല്യങ്കര എസ്.എൻ.എം കോളേജിലെ പൂർവ വിദ്യാർത്ഥികൾ. 1994-96 പ്രീഡിഗ്രി ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് ഫോൺ നൽകിയത്. മൂത്തകുന്നം ആശാൻ സ്മാരക വായനശാലയിൽ നടന്ന വിതരണോദ്ഘാടനം മാല്യങ്കര കോളേജിലെ പൂർവ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം നിർവഹിച്ചു. ഭാരവാഹികളായ ബിബിൻ സി. ബോസ്, അരുൺ പീറ്റർ, പദ്മകുമാർ, ശ്രീജ എന്നിവർ പങ്കെടുത്തു.