1
ചിത്രം

പള്ളുരുത്തി: ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. കോണം 18-ാം ഡിവിഷൻ കൗൺസിലർ അശ്വതി വൽസന്റെ നേതൃത്വത്തിൽ ഡിവിഷനിലെ ഹാളിൽ ഞായറാഴ്ച പരിപാടിക്ക് തുടക്കംകുറിക്കും. ഡിവിഷനിൽ ഒരു കുട്ടിയുടെയും ഓൺലൈൻ പഠനം മുടങ്ങരുതെന്ന ഉദ്യേശത്തോടെയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ഡിവിഷനിലെ കുട്ടികൾക്ക് ആൻഡ്രോയിഡ് ഫോൺ വാങ്ങി നൽകും. അഡ്വ.അശ്വതി വത്സൻ, കൺവീനർ പി.ആർ.വിജയൻ, രക്ഷാധികാരി ടി.കെ.സുധീർ, ട്രഷറർ പി.എം.വിജയൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിപാടി. കൊവിഡ് മഹാമാരി കുട്ടികളുടെ ക്ളാസ് മുറി പഠനം തകർത്തെങ്കിലും ഓൺലൈൻ പഠനത്തിലൂടെ അത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് 18-ാം ഡിവിഷനിലെ സാരഥികൾ.