കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ യുവതിയെ ആക്രമിച്ച കേസിലും റിമാൻഡ് ചെയ്യണമെന്ന് വനിതാ പൊലീസ് കോടതിയിൽ നോട്ടീസ് നൽകി.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മാർട്ടിനെതിരെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാർട്ടിനെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. രണ്ടാം പരാതിയിൽ മാർട്ടിനെ കസ്റ്റഡിയിൽ എടുത്തേക്കില്ല.
കണ്ണൂർ സ്വദേശിനിയെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിൽ മാർട്ടിനെ കോടതി 23 വരെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ നിർണായ തെളിവായ ഐ ഫോൺ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി അന്വേഷണം ഊർജിതമാക്കുമെന്ന് എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ നിസാർ പറഞ്ഞു.