1
യോഗാചാര്യൻമാരെ ആർ.ശെൽവരാജ് ആദരിക്കുന്നു

ഫോർട്ട് കൊച്ചി: യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഒ.ബി.സി മോർച്ച കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗാചാര്യൻമാരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ആർ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണ കമ്മത്ത്, നന്ദകുമാർ ഷേണായ്, യോഗയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ കമ്മിറ്റിയംഗം പ്രേമൻ ക്ളാസ് നയിച്ചു. കെ.വി.ഷിബു, വിമൽ കുമാർ, സദാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.