മൂവാറ്റുപുഴ: പോക്സോകേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയെ മാത്യു കുഴൽനാടൻ എം.എൽ.എ സംരക്ഷിക്കുന്നതായി ആരോപിച്ച് സി.പി.എം നില്പുസമരം സംഘടിപ്പിച്ചു. നെഹൃപാർക്കിൽ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് ടൗണിൽ എം.ആർ. പ്രഭാകരനും മൂവാറ്റുപുഴ കച്ചേരിത്താഴത്ത് യു.ആർ. ബാബുവും നോർത്ത് മാറാടി ലക്ഷംവീട് കവലയിൽ കെ.വൈ. മനോജും മണ്ണത്തൂർ കവലയിൽ എം.പി. ലാൽ എന്നിവരും ഉദ്ഘാടനം ചെയ്തു. മുളവൂർ പെരുമറ്റത്ത് എം.എ. സഹീർ, ആയവനയിൽ വി.കെ. വിജയൻ, കാലാമ്പൂർ ചിറപ്പടിയിൽ കെ.ടി. രാജൻ, വാളകം മേക്കടമ്പ് പള്ളിത്താഴത്ത് സാബു ജോസഫ്, മഞ്ഞള്ളൂർ വാഴക്കുളത്ത് കെ.എം. മത്തായി, ആവോലി അടൂപ്പറമ്പിൽ എം.ജെ. ഫ്രാൻസിസ് എന്നിവർ ഉദ്ഘാടനം ചെയ്തു.