നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ജിദ്ദയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ മലപ്പുറംകൊണ്ടോട്ടി സ്വദേശി കാവുംതൊടി ജാഫറിന്റെ പക്കൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്.
കളിപ്പാട്ടത്തിന്റെ മാതൃകയിലുള്ള സ്പീക്കറിനുള്ളിനും റീചാർജബിൾ സോളാർ എമർജൻസി ലാമ്പിനുള്ളിലുമാണ് സ്വർണം ഷീറ്റ് രൂപത്തിലാക്കി ഒളിപ്പിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് (ഡി.ആർ.ഐ) രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കസ്റ്റംസ് എയർ ഇന്റലിജൻസുമായി ചേർന്നാണ് സ്വർണം പിടികൂടിയത്.