ayisha
ayisha

കൊച്ചി: ജൈവായുധ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്ത ചലച്ചിത്ര സംവിധായിക അയിഷ സുൽത്താനയെ നാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. കവരത്തി സ്റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇന്നലെ രാത്രി നോട്ടീസ് നൽകി. ഞായറാഴ്ച കവരത്തിയിലെ പൊലീസ് ആസ്ഥാനത്ത് എസ്.പി ശരത് കുമാൻ സിൻഹയുടെ നേതൃത്വത്തിലുള്ള സംഘം അയിഷയെ ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസത്തിനകം വീണ്ടും വിളിപ്പിക്കുമെന്നും നാല് ദിവസം കൂടി കവരത്തിയിൽ തുടരണമെന്നും അന്ന് അറിയിച്ചിരുന്നു.