note
ശ്രീമൂലനഗരം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നോട്ടുബുക്ക് ചലഞ്ച് അൻവർ സാദത്ത്.എൽ.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: ശ്രീമൂലനഗരം യൂത്ത് കെയർ പദ്ധതിയിൽ കൊവിഡ് ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നോട്ടുബുക്ക് ചലഞ്ച് സംഘടിപ്പിച്ചു. പതിനാലാം വാർഡിലെ വിതരണോദ്ഘാടനം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൈമാറി അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.അഞ്ഞൂറിലധികം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് യൂത്ത് കെയർ സഹായം നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി.ആന്റു, മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, മണ്ഡലം പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, പി.വൈ. ബഷീർ, കാസിംമേത്തർ തുടങ്ങിയവർ സംസാരിച്ചു.