kklm
കൂത്താട്ടുകുളം ടെലിഫോൺ എക്സ്ചേഞ്ചിനുമുന്നിൽ നടത്തിയ സമരം കെ.എസ് കെ ടി യു ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എൻ.പ്രഭകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജാതിഅടിസ്ഥാനത്തിൽ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിനുമുന്നിൽ സമരംനടന്നു. കെ.എസ്.കെ.ടി.യു ജില്ലാ എക്സിക്യുട്ടീവ് അംഗം സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയ സെക്രട്ടറി അനിൽ കരുണാകരൻ, ബെന്നി മാത്യു, സുമ വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.