അങ്കമാലി: വായനവാരാഘോഷ പരിപാടിയുടെ ഭാഗമായി പീച്ചാനിക്കാട് ഗവ. യു. പി സ്‌കൂളിൽ പുസ്തകങ്ങൾ കുട്ടികൾക്കരികിലേക്ക് എത്തിക്കുന്ന അമ്മയോടൊപ്പം വായന പരിപാടി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. പുസ്തകവണ്ടിയിലാണ് ഭവനങ്ങളിലേക്ക് പുസ്തകം എത്തിക്കുന്നത്. കൂട്ടികളുമായി സംവദിക്കുന്ന മാഷും കുട്ട്യോളും എന്ന പരിപാടിയുടെ വായനദിന എപ്പിസോഡ് ആദം എം.എസ് ഉദ്ഘാടനം ചെയ്ത് കൂട്ടുകാരോടൊപ്പം വായനാനുഭവങ്ങൾ പങ്കുവെച്ചു. വായനോത്സവത്തോടനുബന്ധിച്ച് സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന 'ഇതാരപ്പാ',കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്നീ പരിപാടിയും കഥ പറച്ചിൽ, പ്രസംഗം, വായനദിനക്വിസ് എന്നിവയും നടത്തി.