മഞ്ഞപ്ര: എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രപ്പുര യൂണിറ്റിൽ ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണംചെയ്തു. സിപി.എം ഏരിയാ കമ്മിറ്റിഅംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി ജോളി പി.ജോസ് അദ്ധ്യക്ഷനായി. മഹേഷ് രവി, സെബാസ്റ്റ്യൻ തൂമ്പാലൻ, ഐ.പി. ജേക്കബ്, എൽദോ ബേബി തുടങ്ങിയവർ സംസാരിച്ചു.