കൊച്ചി: തിയോസോഫിക്കൽ ഓർഡർ ഒഫ് സർവീസ്, യോഗിക് വെൽനെസ് സൊല്യൂഷൻ തൃപ്പൂണിത്തറ എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി മൂന്നുമാസം നീളുന്ന സൗജന്യ ഓൺലൈൻ യോഗാ ക്ലാസ് ആരംഭിച്ചു.

ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ സഹകരണത്തോടെ ആരംഭിച്ച ക്ളാസ് ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ ഉദ്ഘാടനം ചെയ്തു. തിയോസഫിക്കൽ ഓർഡർ ഒഫ് സർവീസ് ദേശീയ ഡയറക്ടർ കെ. ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. യോഗാചാര്യൻ രാജു ക്ലാസിനെക്കുറിച്ച് വിശദീകരിച്ചു.