അങ്കമാലി: ഡി.വൈ.എഫ്.ഐയും വാർഡ് വികസനസമിതിയും ചേർന്ന് നടമുറിയിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. പുസ്തകറിക്ഷയുടെ ഫ്ലാഗ് ഓഫ് ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് നിർവഹിച്ചു. വാർഡ് മെമ്പർ സൗമിനി ശശീന്ദ്രൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി എൽദോ ബേബി, ജോസ് കാവുങ്ങൽ, രാജീവ് ഏറ്റിക്കര, അജീഷ് കെ.ജി ,യൂണിറ്റ് സെക്രട്ടറി വിമൽപ്രസാദ്, പ്രസിഡന്റ് അഖിൽ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.