കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി വൈപ്പിൻ, നായരമ്പലം, എളങ്കുന്നപ്പുഴ തീരദേശമേഖലകളിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായ വിതരണംചെയ്തു. ഹൈബി ഈഡൻ എം.പി വിതരണം ഉദ്ഘാടനം ചെയ്തു.
കിറ്റ് വിതരണത്തിന്റെ ഫ്‌ളാഗ് ഒഫ് ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് നിർവഹിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവർണർ സാബു കാരിക്കശേരി അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അതാവുദ്ദീൻ, കാബിനറ്റ് ട്രഷറർ കെ.ബി. ഷൈൻകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി വി.എസ്. ജയേഷ്, പ്രൊജക്ട് കോ ഓർഡിനേറ്റർ രാജൻ നമ്പൂതിരി, സോൺ ചെയർമാൻ ജോൺ മാമ്പള്ളി, ലയൺസ് ഞാറക്കൽ പ്രസിഡന്റ് സാജു മേനാച്ചേരി, റീജണൽ ചെയർമാൻ ജോർജ് സാജു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചമായത്ത് അംഗം സരിത സനിൽ എന്നിവർ പ്രസംഗിച്ചു.
അരി, ആട്ടപ്പൊടി, വെളിച്ചെണ്ണ, പയർ, മസാലപ്പൊടികൾ തുടങ്ങിയവയുൾപ്പെട്ട കിറ്റിനൊപ്പം ബക്കറ്റ്, മഗ്, പായ എന്നിവയുമുണ്ട്. 325 കിറ്റുകൾ നൽകി. ചെല്ലാനത്ത് 425 കിറ്റുകൾ വിതരണം ചെയ്യും.