അങ്കമാലി: കെ.സി.വൈ.എം ഏഴാറ്റുമുഖം യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെ ഏഴാറ്റുമുഖം സെന്റ് തോമസ് ദേവാലയത്തിൽ നടന്ന വിതരണോദ്ഘാടനം ഫാ. ജൂലിയസ് കറുകന്തറ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ, ഓർഗനൈസിംഗ് സെക്രട്ടറി റിസോ തോമസ്, ഫൊറോന ഡയറക്ടർ ഫാ. ജിബിൻ കണ്ണാട്ട്, ഫൊറോന പ്രസിഡന്റ് ജിന്റോ കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് ജിസ്മി പോളി എന്നിവർ സംസാരിച്ചു.