കൊച്ചി: തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ബി.ജെ.പി 400 കോടി രൂപയുടെ കള്ളപ്പണമൊഴുക്കിയതു സംബന്ധിച്ച അന്വേഷണം വഴിമുട്ടിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ കാരണം വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ടരമാസം പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല. നേതാക്കളെയെല്ലാം ഇ.ഡി വേട്ടയിലൂടെ ചൊല്പടിക്കു നിറുത്താൻ ബി.ജെ.പിക്കു കഴിഞ്ഞതായാണ് കള്ളപ്പണക്കേസിൽ കോൺഗ്രസിന്റെ മൗനം വ്യക്തമാക്കുന്നത്. ഇടതു വലതും മുന്നണികൾ ബി.ജെ.പിയുടെ കള്ളപ്പണ വിഷയത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും മജീദ് ഫൈസി പറഞ്ഞു.