വൈറ്റില: നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി വൈറ്റില ഏരിയാ കമ്മിറ്റി പുസ്തകവും പഠനോപകരണങ്ങളും നൽകി. നഗരസഭ വികസനകാര്യ സമിതി അദ്ധ്യക്ഷൻ പി.ആർ.റെനീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. പി.ബി.വത്സലൻ, പി.എസ്.രാജു, കെ.ടി. റഹീം, സുരേഷ് പി.നായർ തുടങ്ങിയവർ സംബന്ധിച്ചു.