sndpvytila-must
എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം

കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. ശാഖയുടെ കീഴിലെ എട്ട് യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. ശാഖാ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യം, സെക്രട്ടറി അജികുമാർ. ടി.പി തുടങ്ങിയവർ നേതൃത്വം നൽകി. എം.ആർ.കുമാരൻ, കെ.ഡി.പീതാംബരൻ തുടങ്ങിയവർ സംബന്ധിച്ചു.