ആലുവ: ഭരണസമിതിയുടെ വീഴ്ച്ച മറച്ചുവെച്ച് ആശാവർക്കാർമാർക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ച എടത്തല ഗ്രാമപഞ്ചായത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടത്തി. ഒരു വർഷത്തിലധികമായി കൊവിഡ് പ്രവർത്തനം നടത്തുന്ന ആശ വർക്കർമാർക്കെതിരെ ആക്ഷേപം ഉന്നയിച്ച പഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.യൂത്ത് കോൺഗ്രസ് എടത്തല പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രസിഡന്റ് സിദ്ധിഖ് മീന്ത്രക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, എ.എ. മാഹിൻ, മുഹമ്മദ് ഷാഫി, അൻവർ കുഞ്ഞാറ്റുകാര, ജാസ് കോമ്പാറ, അനീഷ് ചേനക്കര, കബീർ തയ്യിലൻ, ഫായിസ് കുഴിവെലിപടി, അൻസാർ മുതയിൽ എന്നിവർ പങ്കെടുത്തു.