അങ്കമാലി :ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് അരിയും ശുചീകര സാമഗ്രികളും നൽകി. അങ്കമാലി എ.പി. കുര്യൻ സ്മാരക മന്ദിരത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ജിജൊ ഗർവ്വാസീസ് അദ്ധ്യക്ഷനായി.പി.വി.ടോമി, മാത്യു തെറ്റയിൽ, ടി.വൈ.ഏല്യാസ് ,കെ.പി.ബാബു തുടങ്ങിയവർ സംസാരിച്ചു .മേഖലയിലെ നാന്നൂറ് തൊഴിലാളികൾക്കാണ് സഹായധനം നൽകിയത്.