mmh

കൊച്ചി: മുട്ടിൽ മരംമുറിക്കൽ കേസിൽ പ്രതിയായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിനെതിരെ 37 കേസുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മരംമുറിക്കലുമായി ബന്ധപ്പെട്ട് വനംവകുപ്പ് 41 കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട് ജില്ലയിൽ നിന്ന് ഈട്ടിത്തടി മുറിച്ചു കടത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി റോജി നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

വനം, റവന്യു വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും സർക്കാർ ഭൂമിയിൽ നിന്നോ വനഭൂമിയിൽ നിന്നോ മരം മുറിച്ചിട്ടില്ലെന്നുമായിരുന്നു റോജിയുടെ വാദം. മുൻകൂർ ജാമ്യം തേടി റോജിയുടെ സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജികളും ഇതോടൊപ്പം ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചിൽ വന്നിരുന്നു.

ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചെങ്കിലും ഇവ ബെഞ്ചിലെത്തിയില്ലെന്നതു കണക്കിലെടുത്ത് ഹർജികൾ ഇന്നു പരിഗണിക്കാൻ മാറ്റി. ഒരു കേസിൽ നേരത്തെ റോജിക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

വ​നം​ ​കൊ​ള്ള​യ്‌​ക്ക് ​പി​ന്നി​ൽ​ ​സി.​പി.​എ​മ്മും സി.​പി.​ഐ​യും​:​ ​ഹ​സൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​വ​നം​ ​കൊ​ള്ള​യ്ക്ക് ​പി​ന്നി​ൽ​ ​മാ​ഫി​യ​യും​ ​സി.​പി.​ഐ,​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും​ ​അ​ഴി​മ​തി​ക്കാ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​അ​ന്ന​ത്തെ​ ​വ​നം,​ ​റ​വ​ന്യു​ ​മ​ന്ത്രി​മാ​ർ​ക്കി​തി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.​ ​സം​ഭ​വ​ത്തി​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ​നാ​ളെ​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​ഒ​ന്നു​വ​രെ​ ​ആ​യി​രം​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​യു.​ഡി.​എ​ഫ് ​ധ​ർ​ണ​ ​ന​ട​ത്തും.
കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​പ​ഠി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​എം.​കെ.​മു​നീ​ർ​ ​ക​ൺ​വീ​ന​റാ​യി​ ​ഉ​പ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ ​പ​ത്ത് ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണം.​ ​റി​പ്പോ​ർ​ട്ട് ​യു.​ഡി.​എ​ഫി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​നി​ല​പാ​ടെ​ടു​ക്കും.
യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റെ​ ​മാ​റ്റു​ന്നു​വെ​ന്ന​ത് ​പ​ത്ര​ങ്ങ​ളി​ൽ​ ​വാ​യി​ച്ചു​ള്ള​ ​അ​റി​വ് ​മാ​ത്ര​മാ​ണ് ​ത​നി​ക്കു​ള്ള​തെ​ന്ന് ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ ​മാ​റ്റു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​കൂ​ടി​യാ​ലോ​ച​ന​ക​ളൊ​ന്നും​ ​താ​നു​മാ​യി​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​ഹ​സ​ൻ​ ​വ്യ​ക്ത​മാ​ക്കി.