മൂവാറ്റുപുഴ: എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുകാരുണ്യ ഭക്ഷ്യധാന്യ സഹായവിതരണ പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവഹിച്ചു. ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്. വിൽസൻ, വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ് .കല്ലാർ, ശാഖാ സെക്രട്ടറി എം.എസ്. ഷാജി, യൂണിയൻ കൗൺസിലർ എ.സി. പ്രതാപചന്ദ്രൻ, ശാഖാ കമ്മിറ്റിഅംഗങ്ങളായ സീമ അശോകൻ, അനു സോമൻ, ബാബു, വിജയൻ എന്നിവർ സംസാരിച്ചു.