biju-thomas
ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെടുന്ന 'മുസ്ലിം കോർഡിനേഷൻ കമ്മറ്റിയുടെ നിവേദനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസിന് നൽകുന്നു.

മുളന്തുരുത്തി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് കാഞ്ഞിരമറ്റം മുസ്ലീം കോർഡിനേഷൻ കമ്മിറ്റി (കെ.എം.സി.സി) സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രി തുടങ്ങി പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവർക്ക് നിവേദനം നൽകി. യോഗത്തിൽ ചെയർമാൻ കെ.എം അബ്ദുൾ കരീം അദ്ധ്യക്ഷനായിരുന്നു. കൺവീനർ മാഹിൻ ബാഖവി സംസാരിച്ചു. നിവേദനത്തിന്റെ പകർപ്പ് ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന് കോർഡിനേഷൻ കമ്മിറ്റി കൈമാറി.