കോലഞ്ചേരി: പഴന്തോട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഴന്തോട്ടം ലയൺസ് ക്ളബിന്റെ നേതൃത്വത്തിൽ നോട്ടുബുക്കുകൾ വിതരണംചെയ്തു. പ്രസിഡന്റ് വിജയൻ തെക്കേപ്പാറ, സെക്രട്ടറി എൻ.ബി. അശോകൻ, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, പ്രിൻസിപ്പൽ ജെ.വി. അനിത തുടങ്ങിയവർ സംബന്ധിച്ചു.