പറവൂർ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഏഴിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ മൊബൈൽഫോൺ നൽകി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിഅംഗം കെ.എൻ. ശ്രീവത്സൻ, പഞ്ചായത്തംഗം കെ.എം. അനൂപ്, ഡിവിഷൻ പ്രസിഡന്റ് ജിൻജിത്ത് ചന്ദ്രൻ, സെക്രട്ടറി കെ.ബി. നിതിൻ, സി.കെ. സുരേഷ്, പി. ബിനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.