അങ്കമാലി: അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭവനരഹിതർക്ക് വീട് നൽകുന്ന സ്‌നേഹഭവനം പദ്ധതിയുടെ താക്കോൽദാനം ഇന്ന് നടത്തും. റോജി എം.ജോൺ എം.എൽ.എ താക്കോൽദാനം നിർവഹിക്കും. മൂക്കന്നൂർ കോക്കുന്നിൽ ചേരുന്ന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ അംഗം ബെന്നി ജോസഫ് മാഞ്ഞാലി സൗജന്യമായി നൽകിയ 4 സെന്റ് സ്ഥലത്ത് 600 ചതുരശ്രീ അടിയിലാണ് ഭവനം പണിതിട്ടുള്ളത്. പള്ളത്ത് ബിനുവിനാണ് വീട് കൈമാറുന്നത്.