കോലഞ്ചേരി: ചുമട്ടുതൊഴിലാളികൾക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കുമായി കടയിരുപ്പ് സിന്തൈറ്റ് ഗ്രൂപ്പ് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു. കടയിരുപ്പ് മേഖലയിലെ ഓട്ടോറിക്ഷ, ചുമട് ,ശുചീകരണ തൊഴിലാളികൾക്കാണ് നൽകിയത്. ആദ്യഡോസ് സ്വീകരിച്ചവർക്ക് 29 ദിവസം കഴിഞ്ഞ് രണ്ടാം ഡോസും നൽകും. സിന്തൈറ്റ് ഗ്രൂപ്പ് എം.ഡി. ഡോ.വിജു ജേക്കബ് വിത്ണോദ്ഘാടനം നിർവഹിച്ചു. കമ്പനി പ്രതിനിധികളായ ലിജോ ജോർജ്, ജെയ്‌സ് രാജു, എൻ.എൻ. രാജൻ, ജോൺ ജോസഫ്, എം.എ. പൗലോസ്, പിവി. കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.