paravur-scb
പറവൂർ സഹകരണ ബാങ്കിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈ വിതരണം പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്ക് അംഗ കുടുംബത്തിന് നൽകുന്ന 10,000 രൂപ പലിശരഹിത വായ്പയുടേയും ഹരിതം സഹകരണം പദ്ധതിയിൽ നൽകുന്ന ഗുണമേന്മയേറിയ തെങ്ങിൻതൈകളുടെ വിതരണവും ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതിഅംഗം വി.എസ്. ഷഡാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഏഞ്ചൽസ്, സി.പി. ജിബു, എം.എ. വിദ്യാസാഗർ, ഇ.പി. ശശിധരൻ, ജെ. വിജയകുമാർ, കെ.ബി. ചന്ദ്രബോസ്, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു.