മുവാറ്റുപുഴ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടിയുടെ ഉദ്ഘാടനം പതഞ്ജലി സംസ്ഥാന കമ്മിറ്റി അംഗവും യോഗാചാര്യനുമായ എം.പി. അപ്പു നിർവഹിച്ചു. ബി.ജെ.പി മുനിസിപ്പൽ സമിതി പ്രസിഡന്റ്‌ രമേശ് പുളിക്കൻ, ജില്ലാകമ്മിറ്റി അംഗം എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വിവിധ ഭവനങ്ങളിലും യോഗദിനാചരണ പരിപാടികൾ നടന്നു.