പറവൂർ: പറവൂർ ശിരോമണി വാദ്ധ്യാർ കുടുംബം പറവൂർ നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവനയും പലവ്യഞ്ജനവും വൃദ്ധസദനത്തിലേക്ക് വസ്ത്രവും നൽകി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു എന്നിവർ ഏറ്റുവാങ്ങി കെ.എൻ. രവിചെട്ടിയാർ, കെ.ആർ. ഹരികൃഷ്ണ. കെ.എം. മനുകൃഷ്ണ എന്നിവർ പങ്കെടുത്തു.